കൊച്ചി: ഗോശ്രീ പാലം വഴി സർവീസ് നടത്തിയിരുന്ന വെട്ടിക്കുറച്ച മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി എറണാകുളം ജെട്ടിയിലുള്ള കെ.എസ്.ആർ.ടി.സി സെന്റർ സോൺ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ.ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. രാവിലെയും വൈകിട്ടും കാക്കനാട്, ആലുവ, തൃപ്പൂണിത്തുറ, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസുകൾ സർവീസ് നടത്തണം തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ജോസഫ് നരികുളം, ജോളി ജോസഫ്, കെ.എം. ഫ്രാൻസിസ് അറക്കൽ, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, ചക്കാലക്കൽ, ജെയിംസ് തറമേൽ, എൻ.ജി.ശിവദാസ്, രതീഷ് ബാബു, കെ.എ. സേവിയർ, സുരേഷ് കുമാർ ചെറായി, വർഗീസ് കാച്ചപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.