കൊച്ചി: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്ത വകയിൽ റേഷൻ കടയുടമകൾക്ക് നൽകാനുള്ള കമ്മിഷൻ കുടിശിക നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഡിസംബർ 23നകം നടപ്പാക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. വീഴ്‌ച വരുത്തിയാൽ ഭക്ഷ്യവകുപ്പു സെക്രട്ടറി മിനി ആന്റണിയും സിവിൽ സപ്ളൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബുവും നേരിട്ടു ഹാജരാകണമെന്നും ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.