ആലുവ: ലീഡേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ അകവൂർ ഹൈസ്‌കൂളിൽ ദേശീയ നിയമദിനം ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഷമീർ, സ്‌കൂൾ മാനേജർ ടി. ദിനേശ്, ഹെഡ്മിസ്ട്രസ് ദീപ സുകുമാർ, ലയൺസ് ക്ലബ് കൊച്ചിൻ ഗേറ്റ്‌വേ സെക്രട്ടറി രാജീവ്കുമാർ എന്നിവർ സംസാരിച്ചു. അഡ്വ. മോഹൻരാജ്, അഡ്വ. എം.ബി. സുദർശനകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.