ആലുവ: എടത്തല എൻ.എ.ഡി കവലയിൽ കേരള ചിക്കൻ വിപണനകേന്ദ്രം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർഅലി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ എം.ബി. പ്രീതി, ഫാത്തിമ ഹമീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ കിഴക്കേടത്ത്, ബി.ജെ.പി മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന, എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ അബ്ദുൾ ഖാദർ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് സീന മാർട്ടിൽ, അസീസ് മൂലയിൽ, സുധീർ മീന്ത്രയ്ക്കൽ, അസീന ഹംസ, ഷിബു പള്ളിക്കുടി, എ.എസ്.കെ. സലിം, സ്വപ്ന ഉണ്ണി, ടി.കെ. സജിമോൾ, ടി.ആർ. അജിത്, വി.ബി. സെയ്തുമുഹമ്മദ്, പി. മോഹനൻ എന്നിവർ സംസാരിച്ചു.