കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്ത് ജനസഭ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐക്കരനാട് സഹകരണബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻനായർ അദ്ധ്യക്ഷനായി. തഹസിൽദാർ ജോർജ് ജോസഫ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി, എൽ.ഡി,എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, പൗലോസ് മുടക്കൻതല, റെജി ഇല്ലിക്കപറമ്പിൽ, വർഗീസ് പാങ്കോടൻ, പി.എം. യാക്കോബ് തുടങ്ങിയവർ സംസാരിച്ചു. 170 പരാതികളാണ് ജനസഭയുടെ പരിഗണനയ്ക്ക് വന്നത്. 136 പരാതികൾ തത്സമയം തീർപ്പാക്കി. മറ്റുള്ളവ വിവിധ വകുപ്പ് മേധാവികൾക്ക് കൈമാറി. വിവിധ വകുപ്പുകളും കേരള ലീഗൽസർവീസ് അതോറിറ്റിയും വനിതാകമ്മീഷനും ജനസഭയിൽ പങ്കാളികളായി.