അങ്കമാലി: ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി കറുകുറ്റിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് അനുസ്മരണ സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിഅംഗം ഐഷി ഘോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സി.കെ. സലിംകുമാർ, പി.യു. ജോമോൻ, സച്ചിൻ ഐ. കുര്യാക്കോസ്, കെ.പി. റെജിഷ്, പി.വി. ടോമി, അനില ഡേവിഡ്, കെ പി അനീഷ്, ദൃശ്യ ദിലീപ് എന്നിവർ സംസാരിച്ചു.