fis-ai
കേരള മാനേജ്‌മന്റ് അസ്സോസിയേഷൻ ഫിസാറ്റ് ചാപ്റ്ററിൻറെ ഉത്‌ഘാടനം കെ എം എ പ്രസിഡന്റ് നിർമല ലില്ലി നിർവ്വഹിക്കുന്നു.

അങ്കമാലി: കേരള മാനേജ്മെന്റ് അസോസിയേഷൻ ഫിസാറ്റ് ചാപ്റ്ററിനും മാനവവിഭവ ശേഷി സമ്മേളനത്തിനും തുടക്കം. കെ.എം.എ ഫിസാറ്റ് ചാപ്റ്റർ അസോസിയേഷൻ പ്രസിഡന്റ് നിർമ്മല ലില്ലിയും മാനവവിഭവ ശേഷി സമ്മേളനം ഇസാഫ് ബാങ്ക് വൈസ് പ്രസിഡന്റ് എ.വി.ജോസും ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ.ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. പോപ്പുലർ മെഗാ മോട്ടോർസ് സി.ഇ.ഒ നവീൻ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഏണസ്റ്റ് ആൻഡ് യംഗ് അസോസിയേറ്റ് ഡയറക്ടർ റിജോ തോമസ്, ജിയോജിത് ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ കമൽ മാമ്പിള്ളി, പ്രിൻസിപ്പൽ ഡോ.മനോജ് ജോർജ്‌, ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ.എ.ജെ.ജോഷ്വ തുടങ്ങിയവർ പങ്കെടുത്തു.