 
അങ്കമാലി: മാലിന്യനിക്ഷേപം തടയുന്നതിനും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനുമായി കൗൺസിലർ രജിനി ശിവദാസന്റെ നേതൃത്വത്തിൽ നഗരസഭ എയർപോർട്ട് വാർഡിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വാർഡിന്റെ വിവിധ കേന്ദ്രങ്ങളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കുന്നു. പത്തിൽപ്പരം കാമറകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കും.
തോമ്പ്രറോഡിൽ ഇരുവശത്തേക്കും അഭിമുഖമായ രണ്ട് കാമറകളുടെ ഉദ്ഘാടനം നഗരസഭ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ് നിർവഹിച്ചു. കൗൺസിലർ രജിനി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു വാർഡ് വികസനസമിതി വൈസ് ചെയർമാൻ ജിജോ ഗർവാസീസ്, കെ.ജി. തമ്പി, വി.കെ. രാജൻ, പി.ആർ. രജീഷ് തുടങ്ങിയവർ സംസാരിച്ചു.