bjp

കൊച്ചി: ശബരിമല തീർത്ഥാടനകാലത്ത് ആയിരക്കണക്കിന് അയ്യപ്പഭക്തർ എത്തുന്ന എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെ വെജിറ്റേറിയൻ ഹോട്ടലുകൾ അടച്ചുപൂട്ടാൻ റെയിൽവേ അധികൃതർ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സ്റ്റേഷനുകളിൽ മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തരാണ് എത്തിച്ചേരുന്നത്. പുന:നിർമ്മാണത്തിന്റെ പേരിലായാലും ഈ സമയത്ത് ഹോട്ടലുകൾ അടച്ചിടുന്നത് തീർത്ഥാടകരോട് കാട്ടുന്ന അനീതിയാണ്. മണ്ഡലകാലം കഴിയുന്നതുവരെ ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഇതുസംബന്ധിച്ച്
റെയിൽവേ മന്ത്രി. റയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ എന്നിവർക്ക് പരാതി നൽകിയതായും കെ.എസ്. ഷൈജു അറിയിച്ചു.