കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർസയൻസ് അസോസിയേഷൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും റിയാഫൈ ടെക്‌നോളജീസ് സി.ഇ.ഒ ജോൺ മാത്യു നിർവഹിച്ചു. കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ, കമ്പ്യൂട്ടർ സയൻസ്‌വിഭാഗം മേധാവി ഡോ. സ്മിത സുരേഷ്, സ്റ്റാഫ് കോ ഓർഡിനേറ്റർമാരായ ലിഷ കുര്യൻ, എം.കെ. നിമ്മി, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ അശ്വിൻ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ശില്പശാലയുമുണ്ടായിരുന്നു.