തൃക്കാക്കര: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അംഗങ്ങൾക്ക് ലാഭവിഹിതം വിതരണം ചെയ്തു. വടകോട് സ്വദേശിനി പി.പി. റസിയയ്ക്ക് ലാഭവിഹിതം കൈമാറി ബാങ്ക് പ്രസിഡന്റ് സി.കെ.റെജി വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയംനേടിയവരെ കാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു. ഓഹരി ഉടമകൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ ബാങ്കിന്റെ പാലാരിവട്ടം, മുളന്തുരുത്തി, കുണ്ടന്നൂർ ബ്രാഞ്ചുകളിൽ നിന്ന് ലാഭ വിഹിതം വാങ്ങാവുന്നതാണെന്ന് ബാങ്ക് സെക്രട്ടറി ഷേർളി കുര്യാക്കോസ് അറിയിച്ചു. പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് എൻ.എൻ. സോമരാജൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.യു. ജോൺ കുട്ടി, സുൽഫി, സി.ജെ. ജോയി, കെ.വി. ഷീബൻ, ബീന മുകുന്ദൻ, കെ.സജീവ്, വി.കെ. പുരുഷോത്തമൻ, എം.ഐ. അബ്ദുൾ റഹിം, കെ.എ. ചന്ദ്രൻ, പി.കെ. ലക്ഷ്മി കുഞ്ഞമ്മ, വത്സല പവിത്രൻ, ബാങ്ക് സെക്രട്ടറി ഷേർളി കുര്യാക്കോസ്, അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ ആർ. മേനോൻ, ബ്രാഞ്ച് മാനേജർമാരായ പി.എസ്. സിജു,കെ.എ. അനൂപ് കുമാർ, ജൂനിയർ സൂപ്പർവൈസർ ജോമോൻ ജേക്കബ്, ബാങ്ക് സെയിൽ ഓഫീസർ പി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.