കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ്, ഹൈസ്‌കൂൾ എൻ.സി. സി യൂണിറ്റുകൾ സംയുക്തമായി എൻ.സി.സി ദിനം ആചരിച്ചു. കൊച്ചി ഇൻകംടാക്‌സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു, എൻ.സി.സി ഓഫീസർമാരായ ജിൻ അലക്‌സാണ്ടർ, ട്രൂപ്പ് കമാൻഡർ രഞ്ജിത്ത് പോൾ, ഹർപാൽസിംഗ്, കോർപ്പറൽ ഉത്തംസിംഗ്,സീനിയർ അണ്ടർ ഓഫീസർ അശ്വിൻ വിജയ് തുടങ്ങിയവർ സംസാരിച്ചു.