ആലുവ: ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെയുള്ള സർക്കാരിന്റെയും അധികാരികളുടെയും അനാവശ്യ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സെൽമ ബായി, ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു.
ചില വ്യക്തികൾ ചെയ്യുന്ന തെറ്റുകൾക്ക് ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ചെറുകിട സംരംഭകരെ മുഴുവൻ കുറ്റക്കാരാക്കുന്നതും വ്യാജന്മാരാണെന്ന നിലയിൽ സർക്കാർ ഏജൻസികളും ഉദ്യോഗസ്ഥരും നിലപാടെടുക്കുന്നതും അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
സംഘടനയുടെ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ഇന്ന് രാവിലെ ഒമ്പതുമുതൽ ആലുവ വൈ.എം.സി.എ ക്യാമ്പ് സൈറ്റിൽ നടക്കും. സംസ്ഥാന ട്രഷറർ അജയകുമാർ, സ്വാഗതസംഘം ചെയർമാൻ ഫാ. ഡോ. ടിക്കൻ ടോണി മേതല, അഷറഫ് പെരുമ്പാവൂർ, എ.എ. സനൂജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.