പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എൽ.ഇ.ഡി ബൾബുകളുടെ നിർമ്മാണത്തിലും റിപ്പയറിംഗിലും സൗജന്യ പരിശീലനം നൽകി. കുമ്പളങ്ങി, കുമ്പളം, ചെല്ലാനം പഞ്ചായത്തുകളിലെ അമ്പത് ചെറുപ്പക്കാർക്കാണ് ഏകദിന പരിശീലനം നൽകിയത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെംസി ബിജു, മെറ്റിൽഡ മൈക്കിൾ, ജോളി പൗവത്തിൽ, ഷീബ ജേക്കബ്, കെ.കെ.ശെൽവരാജൻ, ആരതി ദേവദാസ്, സിന്ധു ജോഷി, സെക്രട്ടറി ശ്രീചിത്ത് സി, തുരത്തിക്കര സയൻസ് ആൻഡ് ടെക്നോളജി സെന്റർ ഡയറക്ടർ പി.എ. തങ്കച്ചൻ, ചെയർമാൻ കെ.കെ.ശ്രീധരൻ, ഫ്രാങ്ക് ഹോപ്സൺ, ഷിബു എബ്രഹാം എന്നിവർ സംസാരിച്ചു.