മട്ടാഞ്ചേരി: തായ്ലൻഡ് വാണിജ്യ സംഘം ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സന്ദർശിച്ചു . ടൂറിസം, ആരോഗ്യം മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാൻ സംഘം സന്നദ്ധത പ്രകടിപ്പിച്ചു. കൂടുതൽ മേഖലകളിൽ തായ്ലൻഡുമായി യോജിച്ച് പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചേംബർ പ്രസിഡന്റ് അരുൺ ഡേവിഡ് മുക്കൻ പറഞ്ഞു. വൈസ് പ്രസിഡന്റ് ജോബ് വി. ജോബ്, വികാസ് അഗർവാൾ, സണ്ണി മലയിൽ എന്നിവർ സംഘവുമായി ചർച്ച നടത്തി.