kothamangalam
കോതമംഗലം നഗരസഭയിലെ കേരളോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലം നഗരസഭയിൽ കേരളോത്സവം ആരവം 2022 ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധുഗണേശൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോ ഓർഡിനേറ്റർ ജോബിൻ ചെറിയാൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, സിജോ വർഗീസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, കൗൺസിലർമാരായ ഷെമീർ പനയ്ക്കൽ ഭാനുമതി രാജു, സെക്രട്ടറി അൻസൽ ഐസക് തുടങ്ങിയവർ പ്രസംഗിച്ചു.