കുമ്പളങ്ങി: വിലക്കയറ്റം, ക്രമസമാധാന തകർച്ച, സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ എന്നിവയ്ക്കെതിരെ കൊച്ചി സൗത്ത് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച കെ.പി.സി.സി പൗരവിചാരണ പദയാത്ര ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ഷാജി കുറുപ്പശേരി യാത്രയ്ക്ക് നേതൃത്വം നൽകും. കുമ്പളങ്ങി എഴുപുന്ന പാലത്തിനു സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ പി.ജെ.ആന്റണി അദ്ധ്യക്ഷ വഹിച്ചു. തമ്പി സുബ്രഹ്മണ്യം, ജോൺ പഴേരി, എം.പി. ശിവദത്തൻ, ദിലീപ് കുഞ്ഞുട്ടി,​ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജ തോമസ് ബാബു, ദിപു കുഞ്ഞുട്ടി,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.എ.സഗീർ, ബേസിൽ ചെന്നപ്പിള്ളി, നെൽസൺ കൊച്ചേരി തുടങ്ങിയവർ സംസാരിച്ചു. തോപ്പുംപടിയിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി.ജെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിക്ക് സമീപത്തു നിന്ന് ഇന്ന് രാവിലെ 9 ന് ആരംഭിക്കുന്ന പദയാത്ര കെ.പി.സി.സി അംഗം എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ചെല്ലാനത്ത് സമാപന സമ്മേളനം ഡി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.