പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് മൂവ്മെന്റ് പറവൂർ യൂണിയൻ, ഹെൽപ്പ് ഫോർ ഹെൽപ്പ്‌ലെസ് എന്നിവയുടെ നേതൃത്വത്തിൽ ആലുവ ജില്ലാ ആശുപത്രി ബ്ളഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഫോർ എച്ച് സെക്രട്ടറി ജോസഫ് പടയാട്ടി രക്തദാന സന്ദേശം നൽകി. പറവൂർ യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ഹരി വിജയൻ, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, ക്യാപ്ടൻ എം.കെ. ശശി, അഡ്വ. പ്രവീൺ തങ്കപ്പൻ, എം.എസ്. പ്രീതി, അനൂപ്, എം.ആർ. ഹരിലയ, റീനു ജോൺ എന്നിവർ സംസാരിച്ചു.