muhammed-shiyas
എം.ജി യൂണിവേഴ്‌സിറ്റി എൽ.എൽ.എം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ മുപ്പത്തടം സരയൂവീട്ടിൽ കെ.പി. അമൃതക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൈമാറുന്നു

ആലുവ: എം.ജി യൂണിവേഴ്‌സിറ്റി എൽ.എൽ.എം പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ മുപ്പത്തടം സരയൂവീട്ടിൽ കെ.പി. അമൃതയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉപഹാരം കൈമാറി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ നാസർ എടയാർ, വി.ജി. ജയകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധാദേവി, മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. ഷാജഹാൻ, മണ്ഡലം സെക്രട്ടറി രതീഷ് പൊന്നാരത്ത്, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.