പറവൂർ: കരുമാല്ലൂർ പഞ്ചായത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസിന്റെ ബോധി പദ്ധതിയുടെ ഭാഗമായി സൗജന്യ മെമ്മറി സ്ക്രീനിംഗ് ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. മെഹബൂബ് മഞ്ജു അദ്ധ്യക്ഷത വഹിച്ചു. 50 വയസിന് മുകളിലുള്ളവർക്ക് ഡിമെൻഷ്യ പ്രാരംഭ നിർണയടെസ്റ്റ് നടത്തി. പ്രൊജക്റ്റ് മാനേജർ പ്രസാദ് എം. ഗോപാൽ പദ്ധതി വിശദീകരിച്ചു. ജോർജ് എം. മേനാച്ചേരി, ശാലിക ഗോപകുമാർ എന്നിവർ സംസാരിച്ചു.