pj-anil
ചെങ്ങമനാട് സഹകരണ ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി സമൃദ്ധി പദ്ധതിയിലെ അംഗങ്ങൾക്ക് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി സമൃദ്ധി പദ്ധതിയിലെ അംഗങ്ങൾക്ക് പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. എം.കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഗായത്രിവാസൻ, പി.സി. സുരേഷ്‌കുമാർ, സുലൈമാൻ, ശശികുമാർ, നസീമ, ബാങ്ക്ഭരണ സമിതി അംഗങ്ങളായ പി.സി. സതീഷ്‌കുമാർ, മിനി ശശികുമാർ എന്നിവർ സംസാരിച്ചു. വെണ്ട, വഴുതന, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറിത്തൈകളാണ് നൽകിയത്.