koshi
കാഴ്ച പരിമിതർക്കായി റവ. മണ്ണാറപ്രായിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അഖില കേരള ചെസ് ചാമ്പ്യൻഷിപ്പ് വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റി​സ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കാഴ്ചപരിമിതർക്കായി റവ. മണ്ണാറപ്രായിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അഖില കേരള ചെസ് ചാമ്പ്യൻഷിപ്പ് വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റി​സ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ടി. ടിജു, ലിജോ മണ്ണാറപ്രായിൽ, വി.എസ്. ബിനോയ്, കുര്യൻ പോൾ എന്നിവർ പ്രസംഗിച്ചു

ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമ്മാനദാന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ലിജോ മണ്ണാറപ്രായിൽ അദ്ധ്യക്ഷത വഹിക്കും. യൂഹാനോൻ മാർ പോളികാർപോസ് മെത്രാപ്ലീപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ഒളിമ്പ്യൻ ഡോ. എൻ.ആർ. അനിൽകുമാർ, ഷാജി കുര്യൻ, ഇ.പി. നൗഷാദ് എന്നിവർ പ്രസംഗിക്കും.