r
ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആധാരം എഴുത്ത് തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള പരിഷ്കാരങ്ങളാകും നടപ്പാക്കുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എ.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ, ജനറൽ സെക്രട്ടറി എ.അൻസാർ, ട്രഷറർ സി.പി.അശോകൻ, ഉപദേശക സമിതി ചെയർമാൻ ഒ.എം.ദിനകരൻ, വി.വി.ശശിമോൻ, സുനിൽ കുമാർ കൊട്ടറ, സംസ്ഥാന സെക്രട്ടറി ടി.വി.അനിൽകുമാർ, കെ.എസ്.സുരേഷ് കുമാർ, സുരേഷ് ഞാറക്കൽ, വി.എൻ.ഗോപാലകൃഷ്ണൻ നായർ, മേരി സിന്ധു, എസ്.സുരേഷ് ബാബു, പി.പി.ഏലിയാസ്, എം.എം.ആന്റണി, പ്രകാശൻ പാറാപ്പിള്ളി, അജല പുരുഷൻ എന്നിവർ സംസാരിച്ചു.