പള്ളുരുത്തി: ഇടക്കൊച്ചി 16-ാം ഡിവിഷൻ വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ കായലിൽ വിനോദയാത്ര നടത്തി. ഇടക്കൊച്ചിയിൽ നിന്നാരംഭിച്ച യാത്ര ഫാ.മാർക്ക് ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു. 40 പേരടങ്ങുന്ന സംഘമാണ് യാത്ര നടത്തിയത്. ആലപ്പുഴയിൽ നിന്ന് പുന്നമട, വേമ്പനാട്ട് കായൽ, മുഹമ്മ, പാതിരാമണൽ, കുമരകം എന്നിവിടങ്ങളിലായിരുന്നു ബോട്ട് യാത്ര. കൗൺസിലർ അഭിലാഷ് തോപ്പിൽ, വയോമിത്രം കോ ഓർഡിനേറ്റർ ദിവ്യ, ഡോ. ജോർജ്,​ വയോമിത്രം ക്ലബ് ഭാരവാഹികളായ ടി.ജി. ജേക്കബ്, ഫ്രാൻസിസ് തോട്ടുവേലിൽ, ജോർജ് മഠത്തിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.