vengor
അങ്കമാലി എം.സി.റോഡിൽ വേങ്ങൂരിൽ ഉണ്ടായ അപകടo

അങ്കമാലി: എം.സി റോഡിൽ വേങ്ങൂരിൽ രണ്ട് കാറുകളും ഒരു ബൈക്കും കൂട്ടി​യി​ടി​ച്ച് നാലുപേർക്ക് പരി​ക്കേറ്റു. വെള്ളി​യാഴ്ച രാത്രി പതി​നൊന്നോടെയാണ് അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു കാറി​ലുണ്ടായി​രുന്ന പാലക്കാട് സ്വദേശികൾ. നിയന്ത്രണം വിട്ട കാർ ബൈക്കിലും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് നിന്നത്. പെരുമ്പാവൂരിലേയ്ക്ക് പോകുകയായിരുന്ന കാറിലുണ്ടായി​രുന്ന ഇരിങ്ങോൾ അംബിക വിലാസത്തിൽ ഗോപകുമാർ, ബെക്കിൽ സഞ്ചരിച്ചിരുന്ന യോർദനാപുരം വാഴപറമ്പിൽ വീട്ടിൽ ജോറിസ് ജോസ് (35), ഭാര്യ ജിപ്‌സ ജോറിസ് (33), മകൻ ജൊഹാൻ ജോറിസ് (6) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.