gender

തൃക്കാക്കര: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നടത്തുന്ന "നയി ചേതന" കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്‌ഡെസ്‌ക് അവബോധ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളിൽ പതിക്കുന്നതിനുള്ള പ്രചാരണ പോസ്റ്ററുകൾ ജില്ലാ കളക്ടർ ഡോ. രേണു രാജ് പ്രകാശനം ചെയ്തു.അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണ നൽകുന്ന സ്നേഹിതയുടെ സേവനങ്ങളെക്കുറിച്ച് പരമാവധി പ്രചാരണം നൽകുകയാണ് ഉദ്ദേശം. സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നെൽസൺ മാത്യു സ്റ്റിക്കർ ഏറ്റുവാങ്ങി. ഡിസംബർ 23 വരെയാണ് കാമ്പയിൻ.