തൃക്കാക്കര: കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും പ്ലാറ്റിനം ജൂബിലി സ്കൂൾ കവാടവും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി 75 ബലൂണുകൾ ആകാശത്തേക്ക് പറപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് അനീഷ്,​ നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ, വൈസ്.ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ നൗഷാദ് പല്ലച്ചി, എം.ക.ചന്ദ്രബാബു, സി.സി.ബിജു,​ പൂർവ വിദ്യാർത്ഥികളായ സെബാസ്റ്റ്യൻ ജോസഫ് കൂട്ടുങ്കൽ,കെ.കെ ഗോപകുമാർ, സലിം കുന്നുംപുറം, പി.പി ഉദയകുമാർ,​ എം.എം.നാസർ, എ.കെ.താജുദ്ദീൻ, ഹെഡ്മിസ്ട്രസ് ബിബു പുരവത്ത് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥകളെ ചടങ്ങിൽ ആദരിച്ചു. രാവിലെ 10 ന് നടന്ന പൂർവ വിദ്യാർത്ഥി സംഗമം നടൻ ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാപരിപാടികൾ നടന്നു.