തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണ സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എം.എൽ.എ പുരസ്കാര വിതരണം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി,​ സ്ഥിരംസമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപള്ളി, സോമി റെജി, സുനീറ ഫിറോസ്, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ഷാന അബ്ദു, അജുന ഹാഷിം, റസിയ നിഷാദ്, ഉഷ പ്രവീൺ, രജനി ജീജൻ, അഡ്വ.ലാലി ജോഫിൻ തുടങ്ങിയവർ സംസാരിച്ചു.