fest

മൂവാറ്റുപുഴ: വാഴക്കുളത്ത് നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മുന്നേറ്റം തുടർന്ന് തൃശൂർ സഹോദയ. 1336 പോയിന്റുകൾ നേടിയ തൃശൂർ സഹോദയ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.1214 പോയിന്റോടെ മലബാർ സഹോദയ രണ്ടാം സ്ഥാനത്തുണ്ട്. 1118 പോയിന്റുകളുള്ള കൊച്ചി മെട്രോ സഹോദയയാണ് മൂന്നാം സ്ഥാനത്ത്. കോട്ടയം (1028), പാലക്കാട് (1022) സഹോദയകൾ യഥാക്രം നാലും അഞ്ചും സ്ഥാനങ്ങളിൽ. കണ്ണൂർ-902, സെൻട്രൽ കേരള-895, കൊല്ലം ഡിസ്ട്രിക്ട്- 887, സെൻട്രൽ ട്രാവൻകൂർ-698, മലപ്പുറം-745, സൗത്ത് സോൺ-701, വയനാട്-652, ആലപ്പുഴ-654, വേണാട്-611, പത്തനംതിട്ട-593, ട്രിവാൻഡ്രം-576, കാസർകോഡ്-518, ഇടുക്കി-505, ദേശിംഗനാട്-565, മലപ്പുറം സെൻട്രൽ-523, ക്യാപ്പിറ്റൽ-478, വടകര-432, കെ.പി.എസ്.എ-458, കൊല്ലം-377, ഭാരത്-314, ചന്ദ്രഗിരി-124 എന്നിങ്ങനെയാണ് മറ്റു സഹോദയകളുടെ പോയിന്റ് നില.

ഓവറോൾ സ്‌കൂൾ പട്ടികയിൽ 327 പോയിന്റുള്ള കോഴിക്കോട് സി.എം.ഐ പബ്ലിക് സ്‌കൂളാണ് മുന്നിൽ. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ 304 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മൂന്നാമതുള്ള കൊല്ലം ലേക്ക്‌ഫോർഡ് സ്‌കൂളിന് 300 പോയിന്റുണ്ട്.