kothamangalam

കോതമംഗലം: നൂറു കുപ്പികളിലാക്കിയ 8.4 ഗ്രാം ബ്രൗൺഷുഗറുമായി അസാം സ്വദേശി മുബാറക് (28) കോതമംഗലം എക്സൈസിന്റെ പി​ടി​യി​ലായി​. സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ തങ്കളം - കാക്കനാട് ബൈപാസ് റോഡിൽ വെള്ളിയാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കച്ചവടത്തി​നെത്തി​യ ഇയാൾ കുടുങ്ങി​യത്. ഒരു കുപ്പി​ക്ക് 500 രൂപയാണ് ഈടാക്കി​യി​രുന്നത്. ഒഡിഷയിൽ നിന്ന് കഞ്ചാവും അസാമിൽ നിന്ന് ബ്രൗൺഷുഗറും ഇയാൾ പതിവായി എത്തിച്ചിരുന്നതായി വി​വരം ലഭി​ച്ചു. മുബാറക്കി​നെ കോതമംഗലം കോടതി​യി​ൽ ഹാജരാക്കി​ 14 ദി​വസത്തേക്ക് റി​മാൻഡ് ചെയ്തു. റെയ്ഡിൽ പി.ഒമാരായ കെ.എ. നിയാസ്, ജെയ് മാത്യു, എ.ജെ. സിദ്ധിഖ്, സി.ഇ.ഒമാരായ കെ.സി എൽദോ, എം.എം. നന്ദു, ബേസിൽ കെ. തോമസ്, ഡ്രൈവർ ബിജു പോൾ തുടങ്ങിയവർ പങ്കെടുത്തു.