p

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദി​യി​ൽ ശശി​ തരൂർ എം.പി​ക്കൊപ്പം കെ.പി​.സി​.സി പ്രസി​ഡന്റ് കെ.സുധാകരൻ ഇന്ന് നേരി​ട്ട് പങ്കെടുക്കില്ല. ഓൺ​ലൈനി​ലൂടെയാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്യുക. പ്രസിഡൻസി ഹോട്ടലിൽ രാവിലെ 10നാണ് ചടങ്ങ്. പ്രൊഫഷണൽസ് കോൺഗ്രസ് പ്രസി​ഡന്റ് കൂടി​യായ തരൂരാണ് മുഖ്യപ്രഭാഷകൻ.

മുംബയി​ൽ നി​ന്നെത്തുന്ന തരൂർ ഇന്ന് ഉച്ചവരെ വേദി​യി​ലുണ്ടാകും. തുടർന്ന് വിവിധ വ്യക്തി​കളുമായുള്ള കൂടി​ക്കാഴ്ചയ്ക്ക് ശേഷം ഡൽഹി​യി​ലേക്ക് മടങ്ങും.

കെ. സുധാകരൻ കണ്ണൂരി​ൽ ചി​കി​ത്സയി​ലായതി​നാലാണ് ഉദ്ഘാടന ചടങ്ങ് ഓൺ​ലൈനി​ലാക്കി​യതെന്ന് സംഘാടകർ പറഞ്ഞു. മലബാറിൽ തരൂർ നടത്തിയ പര്യടനം കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിച്ച ശേഷം ഇരുനേതാക്കളും ഒരു വേദി​യി​ൽ എത്തുന്നത് രാഷ്ട്രീയ കൗതുകം സൃഷ്ടി​ച്ചി​രുന്നു.

വൈകിട്ട് 5ന് സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടകൻ. പക്ഷേ ഈ ചടങ്ങി​ന് മുമ്പ് തരൂർ മടങ്ങും. ഡി​.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും യോഗത്തി​ൽ പങ്കെടുക്കുന്നുണ്ട്.

ത​രൂ​രി​നോ​ട് ​ആ​രും​ ​അ​നീ​തി
കാ​ട്ടി​യി​ട്ടി​ല്ല​ ​:​ ​എം.​എം.​ഹ​സൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ശീ​ത​രൂ​രി​നോ​ട് ​എ.​ഐ.​സി.​സി​യോ,​കെ.​പി.​സി.​സി​യോ​ ​ഒ​രു​ ​അ​നീ​തി​യും​ ​കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും​ ​അ​തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ഹ​സ​ൻ​ ​പ​റ​ഞ്ഞു.​ ​കോ​ഴി​ക്കോ​ട്ടെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെു​ടു​ക്കു​ന്ന​തി​ൽ​ ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു.​ ​അ​തേ​മ​സ​യം​ ​അ​ദ്ദേ​ഹ​വും​ ​പാ​ർ​ട്ടി​ ​ച​ട്ട​ങ്ങ​ൾ​ക്ക് ​അ​നു​സ​സൃ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ചെ​യ്യ​ണ​മാ​യി​രു​ന്നു.
ത​രൂ​രി​ന്റെ​ ​മ​ല​ബാ​ർ​ ​പ​ര്യ​ട​ന​ത്തി​ൽ​ ​ഒ​രു​വി​വാ​ദ​വു​മി​ല്ല.​ ​വി​ഷ​യം​ ​ഊ​തി​ ​വീ​ർ​പ്പി​ച്ച് ​വ​ഷ​ളാ​ക്കി​യ​ത് ​മാ​ദ്ധ്യ​മ​ങ്ങ​ളാ​ണ്.​ ​ക​ഴി​ഞ്ഞ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​പ്ര​ക​ട​ന​പ​ത്രി​ക​ ​ത​യാ​റാ​ക്കി​യ​ത് ​ത​രൂ​രാ​ണ്.​ ​ത​രൂ​രി​ന്റെ​ ​വ​ര​വി​ൽ​ ​സ​തീ​ശ​ൻ​ ​ആ​രെ​യും​ ​ഭ​യ​ക്കു​ന്നി​ല്ല,​തി​രി​ച്ച് ​ത​രൂ​രും​ ​ആ​രെ​യും​ ​ഭ​യ​ക്കു​ന്നി​ല്ല,​​​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​എ​ന്ന​ ​പ​രാ​മ​ർ​ശം​ ​ത​രൂ​രി​നെ​ ​ല​ക്ഷ്യ​മി​ട്ട​ല്ലെ​ന്നും​ ​അ​ത് ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​ബാ​ധ​ക​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സ് ​ഒ​റ്റ​യ്‌​ക്ക് ​വി​ചാ​രി​ച്ചാൽ
രാ​ജ്യ​ത്ത് ​ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കി​ല്ല​:​ ​ആ​ന്റ​ണി

തി​രു​വ​ന​ന്ത​പു​രം​:​ 2024​ലെ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​നി​ർ​ണാ​യ​ക​മാ​ണെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​ഒ​റ്റ​യ്ക്ക് ​വി​ചാ​രി​ച്ചാ​ൽ​ ​ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​യം​ഗം​ ​എ.​കെ.​ ​ആ​ന്റ​ണി​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ,​ ​കോ​ൺ​ഗ്ര​സി​ല്ലാ​തെ​ ​ഭ​ര​ണ​മാ​റ്റം​ ​സാ​ദ്ധ്യ​മ​ല്ല.​ ​അ​തി​നാ​ൽ​ ​കോ​ൺ​ഗ്ര​സ് ​യ​ഥാ​ർ​ത്ഥ്യ​ബോ​ധ​ത്തോ​ടെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങു​ന്ന​ത്.​ ​ഭ​ര​ണ​ഘ​ട​നാ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ഇ​ന്ദി​രാ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​'​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​പ്ര​സ​ക്തി​യും​ ​വെ​ല്ലു​വി​ളി​യും​"​ ​എ​ന്ന​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​ന​ ​അം​ഗീ​ക​രി​ക്കാ​ത്ത​വ​രാ​ണ് ​ഇ​ന്ത്യ​ ​ഭ​രി​ക്കു​ന്ന​ത്.​ ​ഭ​ര​ണ​ഘ​ട​ന​ ​പൊ​ളി​ച്ചെ​ഴു​താ​നും​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​മാ​റ്റാ​നു​മാ​ണ് ​ശ്ര​മം.​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​ത്മാ​വ് ​ന​ഷ്ട​പ്പെ​ടു​ത്താ​ൻ​ ​ആ​രെ​യും​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​ഭ​ര​ണ​ഘ​ട​നാ​ദി​നം​ ​ആ​ച​രി​ക്കു​ന്ന​തി​നു​ള്ള​ ​ക​ട​മ​യും​ ​യോ​ഗ്യ​ത​യും​ ​അ​വ​കാ​ശ​വു​മു​ള്ള​ത് ​കോ​ൺ​ഗ്ര​സി​നാ​ണ്.​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​മൂ​ല്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​അ​തി​ന് ​ത​യ്യാ​റു​ള്ള​വ​ർ​ ​സ​ഹ​ക​രി​ക്ക​ണം.​ ​ഭ​ര​ണ​ഘ​ട​ന​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​ള്ള​വ​ർ​ ​ഒ​രു​മി​ച്ചു​നി​ന്ന് ​മ​റ്റൊ​രു​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​രെ​ 2024​ൽ​ ​ചെ​റു​ക്ക​ണ​മെ​ന്നും​ ​ആ​ന്റ​ണി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​ട്ട.​ ​ജ​സ്റ്റി​സ് ​എ.​ ​ല​ക്ഷ്മി​ക്കു​ട്ടി​ ​ഭ​ര​ണ​ഘ​ട​ന​ ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​കെ.​പി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ ​ശ​ക്ത​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ജി.​എ​സ്.​ബാ​ബു,​ ​വി.​പ്ര​താ​പ​ച​ന്ദ്ര​ൻ,​ ​ജി.​സു​ബോ​ധ​ൻ,​ ​മ​ര്യാ​പു​രം​ ​ശ്രീ​കു​മാ​ർ,​ ​ടി.​ ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്,​ ​കെ.​ ​മോ​ഹ​ൻ​കു​മാ​ർ,​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സ​ന​ൽ,​ ​വി.​ ​എ​സ്.​ ​ഹ​രീ​ന്ദ്ര​നാ​ഥ്,​ ​വി​തു​ര​ ​ശ​ശി,​ ​കെ.​വി​ദ്യാ​ധ​ര​ൻ,​ ​ക​മ്പ​റ​ ​നാ​രാ​യ​ണ​ൻ,​ ​ആ​നാ​ട് ​ജ​യ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

​ ​കെ.​പി.​സി.​സി​ ​ഭം​ഗി​യാ​യി
കൈ​കാ​ര്യം​ ​ചെ​യ്യും
ശ​ശി​ ​ത​രൂ​ർ​ ​എം.​പി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യം​ ​കെ.​പി.​സി.​സി​ ​ഭം​ഗി​യാ​യി​ ​കൈ​കാ​ര്യം​ ​ചെ​യ്യു​മെ​ന്ന് ​പി​ന്നീ​ട് ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​പ​റ​ഞ്ഞു.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​യാ​തൊ​രു​ ​ആ​ശ​ങ്ക​യും​ ​വേ​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.