കൊച്ചി: വേലിയേറ്റത്തെത്തുടർന്ന് പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുകയും ഇളന്തിക്കര പമ്പ് ഹൗസിലെ പമ്പിംഗ് നിലയ്ക്കുകയുംചെയ്ത സാഹചര്യത്തിൽ ഇളന്തിക്കര കോഴിത്തുരുത്ത് മണൽബണ്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് വിഷയം ഉന്നയിച്ചത്.