മരട്: വൈറ്റില തൈക്കൂടത്തെ സ്വകാര്യഹോട്ടലിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ച രണ്ടുപേരെ മരട് പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടം വലിയപറമ്പിൽ മൊട്ടു എന്ന ജനേഷ് (30), കട്ടിപ്പറമ്പിൽ ഷാജുമോൻ അബ്ദുറഹ്മാൻ (36) എന്നിവരെയാണ് ഇന്നലെ അറസ്റ്റുചെയ്തത്.

തൃശൂർ പട്ടിക്കാട് സ്വദേശി ഇലിയാസ് (29), ആലുവ തോട്ടുമുഖം സ്കൂളിന് സമീപം അജാസ് (36), തൃശൂർ പീച്ചി സ്വദേശി റോണാൾഡോ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ശശിധരന്റെ നിർദ്ദേശത്തെ തുടർന്ന് മരട് പൊലീസ് ഇൻസ്പെക്ടർ എസ്.സനൽ, എസ്.ഐ റിജൻ എം.തോമസ്, എ.എസ്.ഐ സജീവ് കുമാർ, ഇ.വി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.