ncp-

കൊച്ചി: അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിനെതിരെ എൻ.സി.പി ലക്ഷദ്വീപ് ഘടകം കവരത്തിയിൽ നടത്തുന്ന പന്തൽകെട്ടി സമരം 12 ദിവസം പിന്നിട്ടു. മുൻ ലക്ഷദ്വീപ് എം.പി ഡോ. പുക്കുന്നി കോയയുടെ നേതൃത്വത്തിലാണ് കവരത്തി സെക്രട്ടേറിയറ്റിന് സമീപം കുത്തിയിരിപ്പ് സമരം.

ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റ് 9 ദീപുകളിലും
പാർട്ടിപ്രവർത്തകർ സബ് കളക്ടർ ഓഫീസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്തി. ലക്ഷദ്വീപിൽ നിഷേധിക്കപ്പെടുന്ന മൗലിക അവകാശങ്ങളും ജനാതിപത്യ സ്ഥാപനങ്ങളുടെ അധികാരങ്ങളും തിരിച്ചു പിടിക്കുന്നതുവരെ ഇന്ത്യൻ ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിച്ച് സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
മുഹമ്മദ് ഫൈസൽ എം.പി., മുൻ ചീഫ് കൗൺസിലർ എ. കുഞ്ഞിക്കോയ, എൻ.സി.പി പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, എൻ.വൈ.സി ദേശീയ സെക്രട്ടറി അഡ്വ. കോയാ അറഫാ മിറാജ് തുടങ്ങിയവർ കവരത്തിയിലെ സമരപന്തലിൽ സംസാരിച്ചു.