rmp
മാർക്സിസ്റ്റ് പഠന സ്‌കൂളിനു തുടക്കം കുറിച്ച് എം.സി.പി.ഐ(യു) സംസ്ഥാന സെക്രട്ടറി എം.ശ്രീകുമാർ സംസാരിക്കുന്നു

കൊച്ചി: ആർ.എം.പി.ഐ, എം.സി.പി.ഐ (യു) പാർട്ടികളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതല മാർക്‌സിസ്റ്റ് പഠനസ്‌കൂൾ എറണാകുളത്ത് ആരംഭിച്ചു. അദ്ധ്യാപക ഭവനിൽ ആരംഭിച്ച രണ്ടു ദിവസത്തെ ക്യാമ്പിൽ എം.സി.പി.ഐ (യു) സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരിചയപ്പെടുത്തി പഠന സ്‌കൂളിനു തുടക്കം കുറിച്ചു. പി. കൃഷ്ണമ്മാൾ അദ്ധ്യക്ഷത വഹിച്ചു.

പഠനസ്‌കൂളിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പഠനവിഷയങ്ങളും ആർ.എം.പി.ഐ. സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് വിശദീകരിച്ചു. ക്യാമ്പിന്റെ രണ്ടാംദിവസമായ ഇന്ന് കുടുംബം, സ്വകാര്യസ്വത്ത്, രാഷ്ട്രം എന്നിവയുടെ ഉത്ഭവം എന്ന പുസ്തകം പരിചയപ്പെടുത്തി ആർ.എം.പി.ഐ കേന്ദ്ര സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ സംസാരിക്കും. ആദ്യദിവസത്തെ ക്യാമ്പിന് വിശ്വകലാ തങ്കപ്പൻ സ്വാഗതം പറഞ്ഞു.