പറവൂർ: ആനച്ചാലിൽ തണ്ണീർത്തടം നികത്തുന്നതിനെതിരെ സി.പി.എം 29ന് ബഹുജന മാർച്ച് നടത്തും. പറവൂർ, കളമശേരി ഏരിയ കമ്മറ്റികളിലെ പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കും. വൈകീട്ട് നാലിന് മന്നം കവലയിൽ നിന്ന് ബഹുജന റാലി തുടങ്ങും. ആനച്ചാലിൽ നടക്കുന്ന പൊതുസമ്മേളനം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മി​റ്റി അംഗം എസ്. ശർമ, ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. പരീത്, കേരള കർഷകസംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രൻ, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി ടി.സി. ഷിബു, ഏരിയ സെക്രട്ടറിമാരായ ടി.ആർ. ബോസ്, കെ.ബി. വർഗീസ്, ജില്ല കമ്മി​റ്റി അംഗങ്ങളായ എം.ബി. സ്യമന്തഭദ്രൻ, എം.കെ. ബാബു എന്നിവർ സംസാരിക്കും.