ചോറ്റാനിക്കര: കുടിവെള്ള ക്ഷാമം പരിഹരിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മുളന്തുരുത്തി പഞ്ചായത്ത്‌ 47-ാം ബൂത്ത്‌ കമ്മിറ്റി നടത്തിയ ജനകീയ സമരം കർഷകമോർച്ച ജില്ലാ സെക്രട്ടറി എം.ഐ. സാജു ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ ജനറൽ സെക്രട്ടറി വി.കെ.മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.കെ.സജോൾ,​ മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ്.‌‌ പ്രമോദ്, മണ്ഡലം സെക്രട്ടറി കെ.വി. വിജേത്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എൻ.എൻ. വിജയൻ, എസ്.സി മോർച്ച മണ്ഡലം സെക്രട്ടറി വി.എ.സുഗുണൻ,​ എസ്.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി. കുട്ടപ്പൻ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വത്സല വിജയൻ, ബൂത്ത്‌ പ്രസിഡന്റ് ജിജോ പരമേശ്വരൻ എന്നിവർ സംസാരിച്ചു.