d
ജന ജാഗ്രത സദസ്സ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ ൻ ഷാജിമോൾ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ലഹരി -മയക്കുമരുന്ന് ഉപയോഗത്തിനും അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി.പ്രകാശൻ,​ യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു,​ വനിതാ സംഘം സെക്രട്ടറി ധന്യാ പുരുഷോത്തമൻ,​ ചെമ്പ് ഗ്രാമ പഞ്ചായത്ത്‌ സി.ഡി.എസ് ചെയർപേഴ്സൺ സുനിത അജിത്‌, പി.കെ.വേണുഗോപാൽ, കെ.എസ്.അജീഷ് കുമാർ, യു.എസ്.പ്രസന്നൻ, രാജിദേവരാജൻ, ഓമനരാമകൃഷ്ണൻ, ആശ അനീഷ്, സലിജ അനിൽകുമാർ, വൽസമോഹനൻ, വി.ആർ.ശ്രീകല. വൈസ് പ്രസിഡന്റ്‌ ബീനാ പ്രകാശ് എന്നിവർ സംസാരിച്ചു.