samooham-school-
പറവൂർ സമൂഹം ഹൈസ്കൂളിൽ നടന്ന ബാലവേല സംരക്ഷണ സെമിനാർ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ സമൂഹം ഹൈസ്കൂളിൽ ഐ.എം.എ, ഐ.സി.എ.എൽ.സി.എൽ എന്നിവയുടെ സഹകരണത്തോടെ ബാലവേല സംരക്ഷണ സെമിനാർ നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ‌ഡോ. എം.എൻ. വെങ്കിടേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഒ. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.കെ. മോഹൻദാസ്, സ്കൂൾ മാനേജർ ലക്ഷ്മി നാരായണൻ, ഡോ. ഷിമ്മി പൗലോസ്, രമ ഗോപിനാഥ്, എൻ.എൻ. സലി, വിജി ഷൈജു തുടങ്ങിയവർ സംസാരിച്ചു. ബാലവേല സാമൂഹ്യ വിപത്ത് എന്ന വിഷയത്തിൽ ഡോ. എം.എൻ. വെങ്കടേശ്വരനും ബാലാവകാശങ്ങൾ എന്ന വിഷയത്തിൽ അഡ്വ. മിന്റും ചെറിയാനും പോസ്കോ ആക്ടും രക്ഷിതാക്കളും എന്ന വിഷയത്തിൽ ഡോ. പി. അശോക് കുമാറും ക്ളാസെടുത്തു.