പറവൂർ: ആലങ്ങാട് യോഗം ചെമ്പോല കളരിയിൽ നടത്തുന്ന അയ്യപ്പ മഹാസത്രത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി പി. രാജീവ് ആലങ്ങാട് കളരിയിലെത്തി. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി ചെമ്പോല കളരിയുടെ ഭൂമിയിൽ കരിമ്പിൽതൈ നട്ടു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, രക്ഷാധികാരി ആർ. ശ്രീകുമാർ, ആലങ്ങാട് യോഗം പ്രസിഡന്റ് പി.എസ്. ജയരാജ്, സെക്രട്ടറി പി.പി. സജീവ് കുമാർ, ട്രഷറർ കെ.സി. സുരേഷ്, കോഓഡിനേറ്റർ പി.ബി. മുകുന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.