അങ്കമാലി: കേരളകൗമുദി കൊച്ചി യൂണിറ്റും അങ്കമാലി കേരള ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സംയുക്തമായി മൂക്കന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് അഗ്നിസുരക്ഷാ ബോധവത്കരണ സെമിനാർ നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന സെമിനാർ ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ നേടിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. പൗലോസിനെ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ ആദരിക്കും. അങ്കമാലി ഫയർ ഓഫീസർ കെ.എസ്. ഡിബിൻ മുഖ്യപ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡൻറ് എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ വി.സി. സന്തോഷ്, എച്ച്.എം. പി.ജെ.ബെസ്സി എന്നിവർ പ്രസംഗി​ക്കും. കേരളകൗമുദി അങ്കമാലി ലേഖകൻ കെ.കെ.സുരേഷ് സ്വാഗതവും സ്കൂൾ ചെയർമാൻ മെൽവിൻ മാത്തച്ചൻ നന്ദിയും പറയും. സെമിനാറിനു ശേഷം മോക്ക് ഡ്രില്ലും നടക്കും.