telk

അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെൽക്കിന് 140 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഹൈദരാബാദിലെ മെഗാ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിന്നാണ് ട്രാൻസ്‌ഫോർമർ നിർമ്മാണ ഓർഡർ. 400 കെ.വി വിഭാഗത്തിലുള്ള 100 എം.വി.എയുടെ 13 ട്രാൻസ്‌ഫോർമറുകളും 20 എം.വി.എയുടെ രണ്ട് ട്രാൻസ്‌ഫോർമറുകളുമാണ് നിർമ്മിക്കേണ്ടത്. ടെൽക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഓർഡർ തുകയാണിത്.