anwarsadath-mla
പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം മേയ്ക്കാട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം മേയ്ക്കാട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ മികച്ച ക്ഷീരകർഷകരെ ആദരിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി​ ഡയറക്ടർ ട്രീസ തോമസ് പദ്ധതി വിശദീകരിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, ഷെറൂബി സെലസ്റ്റിന, എം.ജെ. ജോമി എന്നിവർ ക്ഷീരസംഘത്തിൽ നിന്നും വിരമിച്ചവരെ ആദരിച്ചു.

ഡയറി എക്‌സിബിഷൻ, ക്ഷീര വികസന സെമിനാർ, പൊതുസമ്മേളനം, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, മികച്ച ക്ഷീരസംഘത്തെ ആദരിക്കൽ, തത്സമയ പ്രശനോത്തരി എന്നിവ സംഘടിപ്പിച്ചു. ക്ഷീര വികസന സെമിനാറിൽ 'ക്ഷീര മേഖലയിലെ സംരഭകത്വ സാധ്യതകൾ' എന്നവിഷയത്തിൽ ജില്ലാ ക്ഷീരവികസന ഓഫീസർ സി.എസ്. രതീഷ് ബാബു ക്ലാസെടുത്തു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സെബ മുഹമ്മദാലി, എസ്.വി. ജയദേവൻ, സന്ധ്യാ നാരായണപിള്ള, സി.എം. വർഗ്ഗീസ്, എ. ഷബീർ അലി, ബിജി സുരേഷ്, ദിലീപ് കപ്രശ്ശേരി, അമ്പിളി ഗോപി, ജി. സിജോ, താര സജീവ്, അമ്പിളി അശോകൻ, വി.ടി. സലീഷ് എന്നിവർ സംസാരിച്ചു.