കുമ്പളങ്ങി: ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ നിർമ്മാണം പൂർത്തീകരിച്ച ജോരസ് റോഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.52.70 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.

ഇന്ന് രാവിലെ 10ന് ഇല്ലിക്കൽ കവലയ്ക്ക് സമീപം സംഘടിപ്പിക്കുന്ന ചടങ്ങിൽ കെ.ജെ.മാക്‌സി എം.എൽ.എ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജാ തോമസ് ബാബു അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളായ ജോബി പനക്കൽ, ദീപു കുഞ്ഞുകുട്ടി, മെറ്റിൽഡ മൈക്കിൾ, റീത്ത പീറ്റർ,സജീവ് ആന്റണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ ടി. ജോസ്, കുടുംബശ്രീ ചെയർപേഴ്‌സൺ ജൂഡി ആന്റണി എന്നിവർ സംസാരിക്കും.