അങ്കമാലി: കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ചെയർമാൻ തുടങ്ങി​യ നിലകളിൽ പ്രവർത്തിച്ചി​രുന്ന ജില്ലയിലെ മുതി​ർന്ന സി .പി.എം നേതാവ് സി.കെ കുമാരന്റെ 28-ാമത് ചരമവാർഷിക ദിനാചരണം അങ്കമാലി റേയ്ഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഇന്ന് നടക്കും. യൂണിയൻ ഹാളിൽ രാവിലെ 10ന് ചേരുന്ന സമ്മേളനത്തിൽ കെ. എൻ ഉണ്ണികൃഷണൻ എം.എൽ. എ അനുസ്മരണം നടത്തും. യൂണിയൻ അംഗങ്ങളായചെത്ത് തൊഴിലാളികളുടെ മക്കൾക്കായി ഏർപ്പെടുത്തിയിട്ടുള്ള എസ്.എസ്. എൽ. സി അവാർഡ് എം.എൽ.എ നൽകും. യുണിയൻ പ്രസിഡന്റ് പി.എൻ ചെല്ലപ്പൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി വി.വി രാജൻ സംബന്ധി​ക്കും.