കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം 224-ാം നമ്പർ ശാഖയിലെ കൂത്താട്ടുകുളം ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷിക മഹോത്സവം 30 മുതൽ ഡിസംബർ 4 വരെ നടക്കും. അയ്യമ്പിളളി എൻ.ജി.സത്യപാലൻ തന്ത്രി, ക്ഷേത്രം മേൽശാന്തി എം.കെ ശശിധരൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 30ന് രാവിലെ 9.30ന് എസ്. എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി ഗോപിനാഥ്, സെക്രട്ടറി സി.പി സത്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൊടിയേറുന്നതോടെ ഉത്സവത്തിന് തുടക്കം കുറിക്കും. വൈകിട്ട് 7.30 ന് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി റിഷി നാരായണ ചൈതന്യയുടെ ആത്മീയ പ്രഭാഷണം.രണ്ടാം ദിവസമായ ഡിസംബർ ഒന്നിന് വൈകിട്ട് 7 30ന് കലാസന്ധ്യ- ഉദ്ഘാടനം മായ .വി, മൂന്നാം ദിവസം വെള്ളിയാഴ്ച വൈകിട്ട് 7.30 ന് കലാമണ്ഡലം അനു ബാലചന്ദ്രൻ നടത്തുന്ന നൃത്തസന്ധ്യ, ശനിയാഴ്ച വൈകിട്ട് 4 30ന് ഗുരുദേവക്ഷേത്ര അങ്കണത്തിൽ നിന്നും ശ്രീനാരായണഗുരുദേവന്റെ പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കൂത്താട്ടുകുളം രാമപുരം കവല ചുറ്റി വിവിധ കുടുംബയൂണിറ്റുകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഗുരുദേവക്ഷേത്രാങ്കണത്തിൽ തിരികെ എത്തും. തുടർന്ന് ഗുരുപ്രസാദം അന്നദാനം, ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഡിസംബർ നാലിന് രാവിലെ 6.15ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശപൂജ ,കലശാഭിഷേകം, പ്രഭാതപൂജ ,സർവൈശ്വര്യ പൂജ എന്നിവ നടത്തും. തുടർന്ന് വൈകിട്ട് 7.30ന് ഏഷ്യാനെറ്റ് കോമഡി താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി മാമാങ്കം. വൈകിട്ട് കൊടിയിറക്കോടെ ഉത്സവം സമാപിക്കും. യൂണിയൻ പ്രസിഡന്റ് പി.ജി ഗോപിനാഥ്, സെക്രട്ടറി സി .പി സത്യൻ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഷീല സാജു (രക്ഷാധികാരികൾ), ശാഖാ പ്രസിഡന്റ് ഡി.സാജു, വൈസ് പ്രസിഡന്റ് .എൻ സലിംകുമാർ സെക്രട്ടറി തിലോത്തമ ജോസ്, യൂണിയൻ കമ്മിറ്റി മെമ്പർ വി. എൻ രാജപ്പൻ, കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ .ടി. എൻ,ഷിജു.എൻ. എം, മോഹൻദാസ്, സി.കെ. ബിജു, വി.ജെ ശശിധരൻ, ഷൈൻ കക്കാട്ടുപിള്ളിൽ ,രമാ വിശ്വൻ,ജ്യോതി അനിൽ, സി.എ തങ്കച്ചൻ ,പ്രിൻസ് നാരായണൻ, ശോഭന, യൂത്ത് മൂവ്മെൻറ് പ്രസിഡന്റ് അനീഷ് എം.എസ്, സെക്രട്ടറി അരുൺ ദിവാകരൻ, വൈസ് പ്രസിഡന്റ് വിഷ്ണുരാജ്, വനിതാ സംഘം പ്രസിഡന്റ് അമ്മിണി കുഞ്ഞ്, വൈസ് പ്രസിഡന്റ് ബിന്ദു ഷിജു, സെക്രട്ടറി സതീ ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകും.