അങ്കമാലി: കാർഷിക മേഖലയെ കൈ പിടിച്ചുണർത്തുന്നതിന് ഒട്ടേറെ പദ്ധതികൾ കേരള സർക്കാർ ആവിഷ്കരിക്കുമ്പോൾ കൃഷിക്കാരെ പിന്നോട്ടടിപ്പി​ക്കുന്ന സമീപനമാണ് അങ്കമാലി നഗരസഭ സ്വീകരിക്കുന്നതെന്ന് കേരള കർഷക സംഘം അങ്കമാലി മേഖല കമ്മി​റ്റി​ ആരോപി​ച്ചു. നെൽകൃഷിയുമായി ബന്ധപ്പെട്ട് വിരിപ്പ്, മുണ്ടകൻ കൃഷികളിൽ ഒന്നിനാണ് ആനുകൂല്യം നൽകി വന്നിരുന്നത്. എന്നാൽ നാളിതു വരെയായിട്ട് നെൽകൃഷിയുൾപ്പെടെ ഇടവിള കൃഷിക്കാവശ്യമായ വളങ്ങളോകൂലി ആനുകൂല്യമോ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ പാടശേഖരസമിതി മുഖേനേയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്തത് ഈ വർഷം ഗുണഭോക്താക്കൾക്ക് നേരിട്ടു കൊടുമെന്നാണ് അറിയിച്ചിരുന്നെങ്കിലും നടന്നി​ട്ടി​ല്ല. നിലവിലെ കൃഷി ഓഫിസർ സ്ഥലം മാറി​പ്പോയി​ട്ട് പുതി​യ ആളെ കൊണ്ടുവരാത്തത് കർഷകരോടുള്ള അവഗണനയാണന്ന് കേരള കർഷക സംഘം അങ്കമാലി മേഖല കമ്മി​റ്റി പ്രസിഡന്റ് എം.ജെ. ബേബി സെക്രട്ടറി കെ.കെ. സലി എന്നിവർ പറഞ്ഞു.