ആലുവ: മുപ്പത്തടം കണ്ണോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ മൂന്നിന് ആലങ്ങാട് യോഗം രവീന്ദ്രനാഥൻ നായരുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ശാസ്താം പാട്ട്, പന്തലിൽ ദീപാരാധന, ചെണ്ടമേളം, പ്രസാദ ഊട്ട്, എതിരേൽപ്പ് എന്നിവ നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.