പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് സ്കൂളിൽ ഇനി വിദ്യാവനം പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിവനം വളരും. സ്ക്കൂൾ മുറ്റത്തും ഗ്രൗണ്ടിലും പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി 100 ഇലഞ്ഞിമരങ്ങളാണ് നട്ടുവളർത്തുന്നത്.
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് രാവിലെ 10 മണിക്ക് വിദ്യാവനത്തിന്റെയും പച്ചപ്പ് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും.സ്കൂൾ മാനേജർ പി എ മുഖ്താർ അദ്ധ്യക്ഷത വഹിക്കും. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഇന്ദു വിജയൻ , വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, ജമാഅത്ത് പ്രസിഡന്റ് കെ.കെ.മജീദ്, തുടങ്ങിയവർ പങ്കെടുക്കും.
അഞ്ചു സെന്റിൽ 65 ഇനം ഔഷധ, ഫലസസ്യങ്ങൾ
പഠനാവശ്യത്തിനായിട്ടാണ് ലക്ഷങ്ങൾ വില വരുന്ന 5 സെന്റ് സ്ഥലം സോഷ്യൽ ഫോറസ്ട്രി വകുപ്പിന് വിട്ടു കൊടുത്തത്. പ അശോകം, ബദാംപലക പയ്യാനി ,പല കപാല, എരിക്ക് കരിംകുറിഞ്ഞി , കുടംപുളി, ചതുര മുല്ല, വയമ്പ്, കരിനൊച്ചി, നാരകം നീർമരുത് ഞാവൽ, പാലി പലകപ്പയ്യാനി , പേര, പ്ലാവ്, ഉങ്ങ് , പുന്ന, സോപ്പും കായ, ആടലോടകം , തമ്പകം, കരിങ്ങാലി, കരിമരം, ചുരുളി ചെമ്മരം , കുറുവ, കായാമ്പു തുടങ്ങി 65 ഇനങ്ങളിൽപ്പെട്ട 150ഓളം വൃക്ഷ തൈകളാണ് ഇവിടെ നട്ടിരിക്കുന്നത്.