പെരുമ്പാവൂർ: ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിൽ വാർഷിക ഗുരുപൂജ നടത്തി. ഹോമം,ഉപനിഷദ് പാരായണം എന്നിവയ്ക്ക് ശേഷം നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തി. തുടർന്ന് സ്വാമി ത്യാഗീശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനത്തിൽ ശ്രീനാരായണ ഗുരു അന്തർദ്ദേശീയ പഠന കേന്ദ്രം മുൻ ഡയറക്ടർ.ഡോ ബി സുഗീത മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ജ്യോതിർമയി ഭാരതി, ബ്രഹ്മചാരി ശിവദാസ്, വി ജി സൗമ്യൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.